ലോകകപ്പ് ഖത്തറിന് നൽകിയതിനെയും ഖത്തർ രാജ്യത്തെയും ഇപ്പോൾ കുറ്റം പറയുന്നതിൽ കാര്യമില്ല എന്ന് ഫ്രഞ്ച് ക്യാപ്റ്റൻ ലോറിസ്. കളിക്കാരുടെ മേൽ വളരെയധികം സമ്മർദ്ദമുണ്ട് ഇപ്പോൾ എന്നും അത് ശരിയല്ല എന്നും ടോട്ടൻഹാമിന്റെയും ഫ്രാൻസിന്റെയും ക്യാപ്റ്റൻ പറഞ്ഞു.
ഞങ്ങൾ താരങ്ങൾ ഈ പ്രശ്നങ്ങളുടെ എല്ലാം ഏറ്റവും താഴെയാണ്. ഈ ലോകകപ്പിൽ നിങ്ങൾ പ്രശ്നം ഉണ്ടെങ്കിൽ അത് 10 വർഷം മുമ്പാകണം ആയിരുന്നു. ഇപ്പോൾ വളരെ വൈകിപ്പോയി. അദ്ദേഹം പറഞ്ഞു.
കളിക്കാർക്ക് ഈ അവസരം നാല് വർഷത്തിലൊരിക്കൽ കിട്ടുന്നതാണ് അവർ നല്ല പ്രകടനം കാഴ്ചവെക്കാനും കിരീടം നേടാനും ശ്രമിക്കുകയാണ്. ഫുട്ബോൾ താരങ്ങലൂടെ ശ്രദ്ധ മൈതാനത്ത് വേണം. ബാക്കിയുള്ള കാര്യങ്ങൾ രാഷ്ട്രീയക്കാർക്കുള്ളതാണ്. ഞങ്ങൾ കളിക്കാരാണ്. ഞങ്ങൾ ഞങ്ങളുടെ രാജ്യങ്ങളെ പ്രൊഫഷണലായി പ്രതിനിധീകരിക്കാൻ പോകുന്നതിൽ ആകണം എന്നും ലോറിസ് പറഞ്ഞു