തങ്ങളുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പെയെ വിൽക്കാൻ ഉറച്ചു പി.എസ്.ജി. നിലവിൽ താരത്തെ തങ്ങളുടെ ജപ്പാൻ, കൊറിയ പ്രീ സീസൺ ടൂറിൽ നിന്നു പാരീസ് ഒഴിവാക്കി. അടുത്ത സീസണിൽ തങ്ങളും ആയി കരാർ തീരുന്ന എംബപ്പെ ഫ്രീ ആയി റയൽ മാഡ്രിഡിലേക്ക് പോവാൻ രഹസ്യധാരണ ഉണ്ടാക്കിയത് ആയാണ് പി.എസ്.ജി കരുതുന്നത്. അതിനാൽ തന്നെ താരത്തെ സൗജന്യമായി നഷ്ടം ആവുന്നതിലും ഭേദം താരത്തെ വിൽക്കുക ആണ് നല്ലത് എന്നാണ് പാരീസ് നിലപാട്.
നേരത്തെ പി.എസ്.ജി ഉടമയുടെ പരസ്യ പ്രസ്താവനകളോട് ഒന്നും എംബപ്പെ പ്രതികരിച്ചിരുന്നില്ല. അതേസമയം ഇന്ന് മുതൽ ഏത് ക്ലബ് ആയാലും ശരിയായ വിലയും ആയി വരുന്ന ടീമിന് താരത്തെ വിൽക്കുക എന്നത് ആണ് പാരീസ് നിലപാട്. തങ്ങളെ എംബപ്പെ ചതിച്ചു എന്ന നിലപാട് ആണ് പാരീസിന് ഉള്ളത്. അതിനാൽ തന്നെ താരത്തിന്റെ താൽപ്പര്യം ഇനിയവർ പരിഗണിക്കില്ല. ജൂലൈ 15 വരെ പുതിയ കരാറിനെ പറ്റി താരത്തിൽ നിന്നു പാരീസ് ഉത്തരം പ്രതീക്ഷിച്ചിരുന്നു.
150 മില്യൺ യൂറോ എങ്കിലും പാരീസ് താരത്തിന് ആയി പ്രതീക്ഷിക്കുന്നു. നിലവിൽ താരത്തിന് ആയി രംഗത്ത് വരാൻ റയലിന് ചിലപ്പോൾ തങ്ങളുടെ താരങ്ങളിൽ ചിലരെ വിൽക്കേണ്ടി വരും. അതേസമയം റയൽ അല്ല മറ്റ് ക്ലബുകൾ ആണ് രംഗത്ത് വരുന്നത് എങ്കിൽ അങ്ങോട്ട് പോകണോ എന്നത് എംബപ്പെ ആവും തീരുമാനിക്കുക എന്നതും കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കും.അങ്ങനെ ക്ലബ് വിടാതെ ടീമിന് ഒപ്പം എംബപ്പെ തുടർന്നാൽ താരത്തെ അടുത്ത സീസണിൽ പാരീസ് കളിപ്പിക്കുമോ എന്ന കാര്യം സംശയം ആണ്.