വിദേശത്താണ് താൻ കൂടുതൽ സെഞ്ച്വറി നേടിയത്, വിമർശനങ്ങൾ കാര്യമാക്കുന്നില്ല എന്ന് കോഹ്ലി

Newsroom

Picsart 23 07 22 09 32 12 829
Download the Fanport app now!
Appstore Badge
Google Play Badge 1

വെള്ളിയാഴ്ച കോഹ്ലി ഒരു നീണ്ട കാത്തിരിപ്പ് അണ് അവസാനിപ്പിച്ചത്‌. വെസ്റ്റിൻഡീസിന് എതിരെ ഇന്നലെ നേടിയ സെഞ്ച്വറി 2018 ഡിസംബറിനു ശേഷമുള്ള കോഹ്ലിയുടെ ആദ്യ എവേ സെഞ്ച്വറി ആയിരുന്നു. ഇന്ത്യക്ക് പുറത്ത് അവസാനമായി ഒരു ടെസ്റ്റ് സെഞ്ച്വറി നേടിയ നാലു വർഷം മുമ്പാണ് ർന്നത് കോഹ്ലിക്ക് എതിരെ പല വിമർശനങ്ങളും ഉയരാൻ കാരണമായിരുന്നു. എന്നാൽ തന്റെ 29-ാം സെഞ്ചുറിയോടെ കോഹ്ലി വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു.

കോഹ്ലി 23 07 21 23 58 58 934

“ഇത്തരം കാര്യങ്ങൾ മറ്റുള്ളവർക്ക് സംസാരിക്കാനുള്ള കാര്യങ്ങളാണ്,” കോഹ്‌ലി പറഞ്ഞു. “എനിക്ക് രാജ്യത്തിനു പുറത്ത് 15 സെഞ്ച്വറികൾ നേടാൻ ആയി, അതൊരു മോശം റെക്കോർഡല്ല. എനിക്ക് ഇന്ത്യയിൽ നേടിയതിനേക്കാൾ കൂടുതൽ സെഞ്ചുറികൾ വിദേശത്താണ് ഉള്ളത്. പ്രധാന കാര്യം എന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യുക എന്നതാണ്.” കോഹ്ലി പറഞ്ഞു.

“എനിക്ക് 50 ലഭിച്ചാൽ എനിക്ക് 100 നഷ്‌ടപ്പെട്ടു എന്ന തോന്നൽ, എനിക്ക് 120 ലഭിച്ചാൽ എനിക്ക് ഇരട്ട സെഞ്ച്വറി നഷ്‌ടമായി എന്ന പ്രശ്നം. ഈ സ്റ്റാറ്റ്സും നാഴികക്കല്ലുകളും 15 വർഷത്തിനുള്ളിൽ ആരും ഓർക്കാൻ പോകുന്നില്ല. ഞാൻ എന്റെ ടീമിനായി ഒരു സ്വാധീനം ചെലുത്തിയോ ഇല്ലെയോ എന്നേ അവർ ഓർക്കുകയുള്ളൂ. ഇന്ത്യക്കായി 500 മത്സരങ്ങൾ കളിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ”അദ്ദേഹം പറഞ്ഞു