ഈ മാസം തന്നെ പി എസ് ജി വിടാൻ നെയ്മർ

Newsroom

Picsart 23 08 10 20 22 03 861
Download the Fanport app now!
Appstore Badge
Google Play Badge 1

പാരീസ് സെന്റ് ജെർമെയ്നൊപ്പം നെയ്മർ അടുത്ത സീസൺ ഉണ്ടാകില്ല എന്ന് ഏതാണ്ട് ഉറപ്പാകുന്നു‌. നെയ്മറും പി എസ് ജിയും തമ്മിൽ ഈ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നെയ്മറിനായി ഇപ്പോൾ സൗദിയിൽ നിന്ന് അൽ ഹിലാലും പിന്നെ ഒരു എം എൽ എസ് ക്ലബും രംഗത്ത് ഉണ്ട്. അടുത്ത ആഴ്ചകളിൽ തന്നെ നെയ്മറിന്റെ ഭാവി തീരുമാനമാകും.

നെയ്മർ 23 06 08 12 05 21 539

നെയ്മർ ബാഴ്സലോണയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി തന്റെ സാലറി കുറക്കാനും നെയ്മർ തയ്യാറാണ്. എന്നാൽ ബാഴ്സലോണ ഇതുവരെ നെയ്മറിനായി ബിഡ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല.

പിഎസ്ജി ആരാധകരിൽ നിന്ന് തനിക്ക് ലഭിച്ച മോശം പെരുമാറ്റവും ക്ലബ് മാനേജ്മെന്റിന്റെ സമീപനവുമാണ് നെയ്മർ ക്ലബ് വിടുന്നത് ആലോചിക്കാനുള്ള കാരണം. പി എസ് ജിയും താരത്തെ വിൽക്കാൻ കഴിഞ്ഞ സീസൺ മുതൽ ആഗ്രഹിക്കുന്നുണ്ട്‌. 31കാരനായ ഫോർവേഡ് മുൻനിര യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നുള്ള ഓഫറു കേൾക്കാൻ തയ്യാറാണ്. ചെൽസി പോലുള്ള ക്ലബുകൾ നെയ്മറിനെ സ്വന്തമാക്കാൻ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താല്പര്യപ്പെട്ടിരുന്നു.