എംബപ്പെ റയൽ മാഡ്രിഡിലേക്ക്

പിഎസ്ജിയുടെ സൂപ്പർ താരം കൈലിയൻ എംബപ്പെ റയൽ മാഡ്രിഡിലേക്ക്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായിട്ടാവും റയൽ മാഡ്രിഡിലേക്ക് എംബപ്പെ പറക്കുക. ബിൽഡ് റിപ്പോർട്ട് ചെയ്തതനുസരിച്ച് പിഎസ്ജിയിൽ ഉള്ളതിൽ ഇരട്ടി സാലറി നൽകിയാണ് റയൽ എംബപ്പെയെ റാഞ്ചുന്നത്.

Benzema Mbappe France Real Madrid Psg

നിലവിൽ ഇരുപത്തിരണ്ട് മില്ല്യൺ യുറോയിലധികമാണ് ഒരു സീസണിൽ ലോകകപ്പ് ജേതാവിന് ലഭിക്കുന്നത്. സീസണിലെ 23കാരനായ എംബപ്പെയുമായുള്ള കരാർ പുതുക്കാനുള്ള പിഎസ്ജിയുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റയൽ മാഡ്രിഡിന്റെ രംഗപ്രവേശം. മൊണാക്കോയിൽ നിന്നും പിഎസ്ജിയിൽ എത്തിയ എംബപ്പെ 155 മത്സരങ്ങളിൽ നിന്ന് 130 ഗോളുകളും നേടിയിട്ടുണ്ട്. പിഎസ്ജിയോടൊപ്പം മൂന്ന് ഫ്രഞ്ച് കിരീടങ്ങൾ നേടാനും താരത്തിനായി‌.