“എമ്പപ്പെ പണം കണ്ടല്ല പി എസ് ജിയിൽ നിന്നത്

കിലിയൻ എമ്പപ്പെ പി എസ് ജിയിൽ തുടരാനുള്ള കാരണം പണം അല്ല എന്ന് പി എസ് ജി പ്രസിഡന്റ് നാസർ അൽ ഖലീഫി. പി എസ് ജിയിൽ ലോകത്ത് ഒരു ഫുട്ബോളിനും കിട്ടാത്ത അത്ര വലിയ കരാർ ആണ് എമ്പപ്പെ ഒപ്പുവെച്ചിരിക്കുന്നത്. എന്നിട്ടും പണം അല്ല കാര്യം എന്ന് പി എസ് ജി പ്രസിഡന്റ് പറയുന്നു. പണം അല്ല എമ്പപ്പെക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഞങ്ങളെക്കാൾ പണം നൽകാൻ തയ്യാറായവർ സ്പെയിനിൽ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.

പി എസ് ജിയുടെ സ്പോർടിങ് പ്രൊജക്ട് കണ്ടാണ് എമ്പപ്പെ ഇവിടെ പുതിയ കരാർ ഒപ്പുവെച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ലാലിഗ പ്രസിഡന്റ് തെബാസിന് പേടിയാണ് എന്നും ലാലിഗയെക്കാൾ മികച്ച ലീഗായി ഫ്രഞ്ച് ലീഗ് മാറുന്നത് ഓർത്ത് ആശങ്ക ആണെന്നും നാസർ പറഞ്ഞു. അവസാന കുറച്ച് വർഷങ്ങളായി ലാലിഗയ്ക്ക് അത്ര നല്ല കാലമല്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.