മിനുട്ടുകള്‍ അവശേഷിക്കെ ഇന്ത്യയുടെ വിജയ പ്രതീക്ഷയ്ക്ക് തടയിട്ട് പാക്കിസ്ഥാന്റെ ഗോള്‍, ഇന്ത്യ പാക് പോരാട്ടം സമനിലയിൽ അവസാനിച്ചു

Indiapakistan

ജക്കാര്‍ത്തയിൽ ഏഷ്യ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ഇന്ത്യയ്ക്കായി കാര്‍ത്തി സെൽവം ലീഡ് നേടിക്കൊടുത്തപ്പോള്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു ഗോളിന് മുന്നിലായിരുന്നു.

മൂന്നാം ക്വാര്‍ട്ടറിലും ഗോള്‍ പിറക്കാതിരുന്നപ്പോള്‍ നാലാം ക്വാര്‍ട്ടറിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടുവാന്‍ സാധിക്കാതിരുന്നുവെങ്കിലും മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ അബ്ദുള്‍ റാണ പാക്കിസ്ഥാന്റെ സമനില ഗോള്‍ നേടി.