പ്രൊ വോളിബോള്‍ ടീമുകള്‍ തയ്യാര്‍, കേരളത്തില്‍ നിന്ന് 2 ടീമുകള്‍

- Advertisement -

ഫെബ്രുവരി 2019ല്‍ ആരംഭിയ്ക്കുന്ന പ്രൊ വോളിബോള്‍ ലീഗിന്റെ ഉദ്ഘാടന സീസണിലേക്കുള്ള ടീമുകള്‍ തയ്യാര്‍. ഇന്ന് പ്രഖ്യാപിച്ച ടീമുകളില്‍ ആറ് ടീമുകളില്‍ രണ്ട് ടീമുകള്‍ കേരളത്തില്‍ നിന്നാണെന്നുള്ളത് കേരളത്തിന്റെ വോളിബോള്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്. കോഴിക്കോട് ആസ്ഥാനമാക്കിയ കോഴിക്കോട് ഹീറോസും കൊച്ചിയില്‍ നിന്നുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമാണ് കേരളത്തിന്റെ ടീമുകള്‍.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍ യുമുംബ വോളി, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, ബ്ലാക്ക് ഹോക്സ് ഹൈദ്രാബാദ് എന്നിവരാണ്. ഐടി രംഗത്തെ ബീക്കണ്‍ ഇന്‍ഫോടെക്ക് ആണ് കാലിക്കറ്റ് ഹീറോസെന്ന ടീമിനു പിന്നില്‍. ഫ്രാഞ്ചൈസി ലീഗുകള്‍ അധിഷ്ഠിതമായി ഇന്ത്യന്‍ കായിക മേഖലകളില്‍ വിവിധ കായിക ഇനങ്ങളിലും നടത്തിവരുന്ന ലീഗ് വോളിബോളിലേക്കും വ്യാപിപ്പിക്കുമ്പോള്‍

Advertisement