പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പരാജയം, ഫെലിക്സിന്റെ ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് വിജയം

Img 20220730 191114

നോർവേയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം. അത്ലറ്റിക്കോ മാഡ്രിഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഏക ഗോളിനാണ് പരാജയപ്പെട്ടത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിയിരിക്കെ ജാവോ ഫെലിക്സ് ആണ് അത്ലറ്റിക്കോ മാഡ്രിഡിനായി വിജയ ഗോൾ നേടിയത്‌.

മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു എങ്കിലും യുണൈറ്റഡിന് ഒരവസരം പോലും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് രണ്ടാം പകുതിയിൽ എറിക്സൺ കളത്തിൽ ഇറങ്ങിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസണിലെ ആദ്യ പരാജയം ആണിത്. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ വെച്ച് ഒരു പ്രീസീസൺ മത്സരം കൂടെ കളിക്കുന്നുണ്ട്.