ദാരോദ്വഹനത്തിൽ തന്നെ രണ്ടാം മെഡലും സ്വന്തമാക്കി ഇന്ത്യ, ഗുരുരാജ പൂജാരിക്ക് വെങ്കലം

Wasim Akram

20220730 184301
Download the Fanport app now!
Appstore Badge
Google Play Badge 1

കോമൺവെൽത്ത് ഗെയിംസിൽ രണ്ടാം മെഡലും സ്വന്തമാക്കി ഇന്ത്യ. ദാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി അക്കൗണ്ട് തുറന്ന ഇന്ത്യക്ക് ദാരോദ്വഹനത്തിൽ തന്നെയാണ് പുതിയ മെഡലും വന്നത്. പുരുഷന്മാരുടെ 61 കിലോഗ്രാം വിഭാഗത്തിൽ മുൻ കോമൺവെൽത്ത് വെള്ളി മെഡൽ ജേതാവ് കൂടിയായ ഗുരുരാജ പൂജാരി വെങ്കലം നേടുക ആയിരുന്നു.

20220730 183717

കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആണ് പൂജാരി പുറത്ത് എടുത്തത്. സ്നാച്ചിൽ 118 കിലോഗ്രാം ഉയർത്തിയ താരം ക്ലീൻ ആന്റ് ജെർക്കിൽ 151 കിലോഗ്രാമും ഉയർത്തി. മൊത്തം 269 കിലോഗ്രാം ആണ് താരം ഉയർത്തിയത്. 2 തവണ തന്റെ ഏറ്റവും മികച്ച പ്രകടനം ആവർത്തിച്ചു ആണ് താരം വെങ്കല മെഡൽ ഉറപ്പിച്ചത്.