സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ ലിവർപൂൾ, പ്രീമിയർ ലീഗ് കിരീടം ആർക്കെന്ന് അറിയാൻ ഇനി ഒരു മത്സരം കൂടെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടം അവസാന ദിവസം വരെ പോകും എന്ന് ഉറപ്പായി. ഇന്ന് സൗതാമ്പ്ടണെ ലിവർപൂൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒരു പോയിന്റ് മാത്രമായി കുറഞ്ഞു. ഇനി അവസാന മാച്ച് റൗണ്ടിൽ മാത്രമേ ആർക്ക് കിരീടം എന്ന് തീരുമാനിക്കാൻ ആകു.

ഇന്ന് പല പ്രധാന താരങ്ങളും ഇല്ലാതെ ഇറങ്ങിയ ലിവർപൂൾ സൗതാമ്പ്ടണ് മുന്നിൽ തുടക്കത്തിൽ തന്നെ പതറി. 13ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ പന്ത് കൈക്കലാക്കിയ റെഡ്മൗണ്ട് ഇടതു വിങ്ങിലൂടെ കുതിച്ച് എത്തിയ വലിയ ഡിഫ്ലക്ഷനോടെ അലിസണെ കീഴ്പ്പെടുത്തി ഗോൾ നേടി. അവസാന അഞ്ചു മത്സരങ്ങളിൽ നാലാം തവണ ആയിരുന്നു ലിവർപൂൾ ആദ്യ ഗോൾ വഴങ്ങുന്നത്‌.
20220518 015147
ലിവർപൂൾ പതറിയില്ല. അവർ പൊരുതി. 27ആം മിനുട്ടിൽ സമനില ഗോൾ വന്നു. ഡിയേഗോ ജോടയുടെ പാസ് സ്വീകരിച്ച് മിനാമിനോയുടെ ഒരു തമ്പിങ് ഫിനിഷ്. സ്കോർ 1-1. കളി പിന്നീടും നിയന്ത്രിച്ചത് ലിവർപൂൾ തന്നെയാണ്. എങ്കിലും ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ലിവർപൂൾ മാറ്റങ്ങൾ വരുത്തി എങ്കിലും അവർക്ക് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. 67ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് അവസാനം ലിവർപൂൾ ആഗ്രഹിച്ച രണ്ടാം ഗോൾ വന്നു. മാറ്റിപിന്റെ ഹെഡർ ലിവർപൂളിന് ലീഡ് നൽകി.

ഈ വിജയം ലിവർപൂളിനെ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ എത്തിച്ചു. ലിവർപൂളിന് 37 മത്സരങ്ങളിൽ നിന്ന് 89 പോയിന്റും സിറ്റി 37 മത്സരങ്ങളിൽ നിന്ന് 90 പോയിന്റുമാണുള്ളത്. ഇനി ഞായറാഴ്ച അവസാന മത്സരത്തിൽ ലിവർപൂൾ ആൻഫീൽഡിൽ വെച്ച് വോൾവ്സിനെയും മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ആസ്റ്റൺ വില്ലയെയും നേരിടും. വിജയം സിറ്റിക്ക് കിരീടം ഉറപ്പ് നൽകും. ലിവർപൂളിന് അവർ വിജയിക്കുകയും സിറ്റി വിജയിക്കാതിരിക്കുകയും വേണം കിരീടം നേടാൻ.