ഏവരെയും ഞെട്ടിച്ച് മുംബൈ സിറ്റി, ഗ്രെഗ് സ്റ്റുവർട്ടിനെ റാഞ്ചി

ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെടുന്ന ജംഷ്ദ്പൂർ എഫ് സിയുടെ ഗ്രെഗ് സ്റ്റുവർട്ടിനെ മുംബൈ സിറ്റി റാഞ്ചി. സ്റ്റുവർട്ടിനെ രണ്ട് വർഷത്തെ കരാറിലാണ് മുംബൈ സിറ്റി സൈൻ ചെയ്തത്. ഐ എസ് എല്ലിലെ അടുത്ത സീസണായുള്ള ഒരുക്കം മുംബൈ സിറ്റി ഇത്ര ഗംഭീരമാക്കും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മുംബൈ സിറ്റി വരും ദിവസങ്ങളിൽ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
20220518 002812
കഴിഞ്ഞ സീസണിൽ ജംഷദ്പൂർ ഐ എസ് എൽ ഷീൽഡ് നേടുന്നതിൽ വലിയ പങ്കു വഹിക്കാൻ സ്റ്റുവർട്ടിനായിരുന്നു. പത്ത് ഗോളും പത്ത് അസിസ്റ്റും സ്റ്റുവർട്ട് സംഭാവന ചെയ്തിരുന്നു.

കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് ലീഗ് സ്വന്തമാക്കിയ റേഞ്ചേഴ്സ് ടീമിൽ നിന്നായിരുന്നു ഗ്രെഗ് ജംഷദ്പൂരിലേക്ക് എത്തിയത്. സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിൽ രണ്ട് സീസണുകൾ ചെലവഴിക്കുന്നതിന് മുമ്പ്, 31-കാരൻ സ്കോട്ട്ലൻഡിലെയും ഇംഗ്ലണ്ടിലെയും വിവിധ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. മിഡ്ഫീൽഡർ തന്റെ കരിയറിൽ ആകെ 350ൽ അധികം ക്ലബ്ബ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.