പിഎസ്ജി വിടാനൊരുങ്ങി പോചെറ്റീനോ, റയൽ മാഡ്രിഡിലേക്കെന്ന് സൂചന

പിഎസ്ജി പരിശീലകൻ മൗറിസിയോ പോചെറ്റിനോ ക്ലബ്ബ് വിടുമെന്ന് സൂചന. ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് പോചെറ്റിനോ പാരിസ് വിടാൻ ഒരുങ്ങുന്നത്‌. നിലവിലെ ചെൽസി പരിശീലകൻ തോമസ് ടൂഹലിന് പകരക്കാരനായിട്ടാണ് പോചെറ്റിനോ പിഎസ്ജിയിൽ എത്തുന്നത്. ഇത്തവണ ഫ്രഞ്ച് ലീഗ് കിരീടം നേടാൻ പിഎസ്ജിക്കായിലെങ്കിലും ഫ്രഞ്ച് കപ്പും ഫ്രഞ്ച് ലീഗ് കപ്പും ഇത്തവണ നേടി.

അതേ സമയം പിഎസ്ജി വിട്ട് റയൽ മാഡ്രിഡിലേക്ക് പോചെറ്റിനോ പോവാനാണ് സാധ്യതയെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. സിദാന് പകരക്കാരനായി പോചെറ്റിനോയെ കൊണ്ട് വരാനാണ് റയലിന്റെ ശ്രമം.