പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടം ജയിച്ച് എഫ് സി ഗോവ ഡ്യൂറണ്ട് കപ്പ് ഫൈനലിൽ

Img 20210929 205521

ഡ്യൂറണ്ട് കപ്പിൽ എഫ് സി ഗോവ ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ ബെംഗളൂരു എഫ് സിയെ ആണ് ഗോവ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിന് ഒടുവിലായിരുന്നു വിജയം. മത്സരത്തിൽ ഇന്ന് ആദ്യ മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ബെംഗളൂരു എഫ് സിക്ക് ആയിരുന്നു. ശിവ ശക്തി ആണ് ബെംഗളൂരുവിനായി ആദ്യ മിനുട്ടിൽ തന്നെ ഗോൾ നേടിയത്. ഈ ഗോളിന് എട്ടാം മിനുട്ടിൽ ഗോവ മറുപടി പറഞ്ഞു. മലയാളി താരം നെമിലിന്റെ അസിസ്റ്റിൽ നിന്ന് ദേവേന്ദ്ര ആണ് ഗോൾ നേടിയത്. താരത്തിന്റെ ടൂർണമെന്റിലെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ റെഡീമിലൂടെ ഗോവ ലീഡ് എടുത്തു. ഗോവ വിജയത്തിലേക്ക് പോവുകയാണെന്ന് തോന്നിയ അവസാന നിമിഷങ്ങളിൽ ശിവ ശക്തി വീണ്ടും രക്ഷകനായി. 83ആം മിനുട്ടിൽ താരം ബെംഗളൂരുവിനെ ഒപ്പം എത്തിച്ചു. കളി നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിന് ഒടുവിലും 2-2 എന്ന് തന്നെ തുടർന്നു. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ 7-6ന് ഗോവ വിജയിച്ച് ഫൈനലിലേക്ക് മുന്നേറി. ഇനി ഒക്ടോബർ 3ന് ഗോവ മൊഹമ്മദൻസിനെ കിരീട പോരാട്ടത്തിൽ നേരിടും.

Previous articleഅർജുൻ ടെണ്ടുൽക്കർ ഐ.പി.എല്ലിൽ നിന്ന് പുറത്ത്
Next articleഅനായാസ വിജയവുമായി ആര്‍സിബി, 7 വിക്കറ്റ് വിജയം