ഹൈജംപിൽ ഏഷ്യൻ റെക്കോർഡ് നേടി വെള്ളി മെഡൽ നേടി 18 കാരൻ പ്രവീൺ കുമാർ

20210903 121213

ടോക്കിയോ പാരാഒളിമ്പിക്‌സിൽ ഇന്ത്യക്ക് പതിനൊന്നാം മെഡൽ സമ്മാനിച്ചു പ്രവീൺ കുമാർ. പുരുഷന്മാരുടെ ടി-64 വിഭാഗം ഹൈജംപിൽ ആണ് 18 കാരനായ ഇന്ത്യൻ താരം വെള്ളി മെഡൽ നേടി ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്. തന്റെ അവസാന ശ്രമത്തിൽ 2.07 മീറ്റർ ചാടിയ പ്രവീൺ പുതിയ ഏഷ്യൻ റെക്കോർഡ് നേട്ടത്തോടെയാണ് വെള്ളി മെഡൽ ഉറപ്പിച്ചത്. തന്റെ ആദ്യ പാരാഒളിമ്പിക്‌സിൽ ആണ് പ്രവീൺ മെഡൽ നേടിയത്.

സീസണിലെ ഏറ്റവും മികച്ച ഉയരമായ 2.10 മീറ്റർ ചാടിയ ബ്രിട്ടന്റെ ജോനാഥൻ ബ്രൂം സ്വർണം നേടിയപ്പോൾ റിയോയിലെ സ്വർണ മെഡൽ ജേതാവ് പോളണ്ടിന്റെ ലെപിയറ്റോ വെങ്കലം നേടി. 2.04 മീറ്റർ ആണ് പോളണ്ട് താരം ചാടിയത്. ഇതിനു ശേഷം ആവണി ഇന്ത്യക്ക് 12 മെഡലും സമ്മാനിച്ചിരുന്നു. ഇതിനകം തന്നെ 2 സ്വർണവും 6 വെള്ളിയും 4 വെങ്കലവും ആയി ഇന്ത്യയുടെ ഏറ്റവും മികച്ച പാരാഒളിമ്പിക്‌സ് ആയി മാറുകയാണ് ടോക്കിയോ.

Previous articleരണ്ടാം മെഡൽ നേടി ആവണി, ഒരു പാരാഒളിമ്പിക്‌സിൽ 2 മെഡൽ നേടുന്ന ആദ്യ വനിത
Next articleലോകകപ്പിൽ പാകിസ്ഥാനെ നേരിടുമ്പോൾ സമ്മർദ്ദം കൂടുതൽ ഇന്ത്യക്കാവുമെന്ന് ബാബർ അസം