ലോകകപ്പിൽ പാകിസ്ഥാനെ നേരിടുമ്പോൾ സമ്മർദ്ദം കൂടുതൽ ഇന്ത്യക്കാവുമെന്ന് ബാബർ അസം

Babarazam

ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ സമ്മർദ്ദം കൂടുതൽ ഇന്ത്യക്ക് ആയിരിക്കുമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഒക്ടോബർ 24ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദുബായിൽ വെച്ച് ഏറ്റുമുട്ടാനിരിക്കെയാണ് പാകിസ്ഥാൻ ക്യാപ്റ്റന്റെ പ്രതികരണം. പാകിസ്ഥാൻ ഇന്ത്യയെ പരാജയപെടുത്തികൊണ്ട് ടി20 ലോകക്കപ്പ് ആരംഭിക്കണമെന്നും ബാബർ അസം പറഞ്ഞു.

യൂ.എ.ഇയിൽ വെച്ച് കളിക്കുന്നത് സ്വന്തം ഗ്രൗണ്ടിൽ വെച്ച് കളിക്കുന്നത് പോലെയാണെന്നും ബാബർ അസം പറഞ്ഞു. അവസാനമായി 2019ൽ ഇംഗ്ലണ്ടിൽ വെച്ച് നടന്ന ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അന്ന് പാകിസ്ഥാനെതിരെ ഇന്ത്യ അനായാസം ജയം സ്വന്തമാക്കിയിരുന്നു. നിലവിൽ ഐ.സി.സി ടൂർണമെന്റുകളിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്ക് തന്നെയായിരുന്നു മുൻ‌തൂക്കം.

Previous articleഹൈജംപിൽ ഏഷ്യൻ റെക്കോർഡ് നേടി വെള്ളി മെഡൽ നേടി 18 കാരൻ പ്രവീൺ കുമാർ
Next articleചരിത്രത്തിലേക്ക് കൂടുതൽ അടുത്തു ജ്യോക്കോവിച്ച്, രണ്ടാം റൗണ്ട് ജയിച്ചു പ്രമുഖർ