ഒക്ടോബർ 17 മുതൽ ഒമാനിലും യുഎഇയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. ബാബർ ആസം തന്നെയാകും ടീമിനെ നയിക്കുന്നത്, മുഹമ്മദ് റിസ്വാൻ വൈസ് ക്യാപ്റ്റൻ ആയും ഉണ്ട്. ഇമാദ് വസീം, ഹസൻ അലി, ഷഹീൻ അഫ്രീദി, മുഹമ്മദ് ഹഫീസ് തുടങ്ങിയ പ്രമുഖർ ഒക്കെ ടീമിൽ ഇടം നേടി. വെറ്ററൻ താരം ഷൊഹൈബ് നാലികിനെ പാകിസ്താൻ ടീമിലേക്ക് പരിഗണിച്ചില്ല. 2020 മുതൽ തന്നെ മാലിക് ടി20 സ്ക്വാഡിൽ നിന്ന് പുറത്തായിരുന്നു. മുൻ ക്യാപ്റ്റൻ സർഫറാാ അഹമ്മദും ടീമിൽ ഇല്ല.
പാകിസ്താൻ സൂപ്പർ ലീഗിൽ തിളങ്ങിയ ഷൊഹൈബ് മസ്കൂദിന്റെ സാന്നിദ്ധ്യം ടീമിനെ ശക്തമാക്കുന്നുണ്ട്. സൂപ്പർ 12 -ന് യോഗ്യത നേടിയ പാകിസ്താൻ ഒക്ടോബർ 24 -ന് ദുബായിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തോടെ ടൂർണമെന്റ് ആരംഭിക്കും. ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ പിന്നെ രണ്ട് യോഗ്യതാ ടീമുകൾ എന്നിവയും പാകിസ്താന്റെ ഗ്രൂപ്പിലുണ്ടാകും.
Pakistan’s squad for T20 World Cup: Babar Azam, Shadab Khan, Asif Ali, Azam Khan, Haris Rauf, Hasan Ali, Imad Wasim, Khushdil Shah, Mohammad Hafeez, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Mohammad Wasim, Shaheen Afridi, Sohaib Maqsood.
Reserve Player: Shahnawaz Dhani, Usman Qadir, Fakhar Zaman.