രഹാനെക്ക് വിശ്രമം അനുവദിക്കണമെന്ന് ലക്ഷ്മൺ

Ajinkyarahane

മോശം ഫോമിലൂടെ കടന്നു പോവുന്ന ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്കെ രഹാനെക്ക് വിശ്രമം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ 8 പന്തിൽ നിന്ന് റൺസ് ഒന്നും എടുക്കാതെ രഹാനെ പുറത്തായതിന് പിന്നാലെയാണ് താരത്തിന് വിശ്രമം ആവശ്യമാണെന്ന് വി.വി.എസ് ലക്ഷ്മൺ ആവശ്യപ്പെട്ടത്.

രഹാനെ മികച്ച താരമാണെന്നും എന്നാൽ താരത്തിന്റെ ആത്മവിശ്വാസം നഷ്ട്ടപെട്ടിട്ടുണ്ടെന്നും ലക്ഷ്മൺ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ രഹാനെ നേരിട്ട 8 പന്തിൽ ഒന്നിലും പോലും താരത്തിന് നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മൺ പറഞ്ഞു. രഹാനെക്ക് പകരം അവസാന ടെസ്റ്റിൽ ഹനുമ വിഹാരിക്ക് അവസരം നൽകണമെന്നും ലക്ഷ്മൺ ആവശ്യപ്പെട്ടു.

Previous articleഗ്രാന്റ് സ്‌ലാം ക്വാട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകാരസ്,ക്വാട്ടറിൽ ഫെലിക്‌സ് എതിരാളി
Next articleമാലികിന് ഇടമില്ല, പാകിസ്ഥാൻ ടി20 ലോകകപ്പിനായുള്ള ടീം പ്രഖ്യാപിച്ചു