ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം തയ്യാർ, പ്രഖ്യാപനം ഉടൻ

India

ഈ വർഷം യൂ.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് അവസാനിച്ച ഉടനെ ടീം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മത്സരം ഇന്ന് നേരത്തെ അവസാനിക്കുകയാണെങ്കിൽ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാവും.

മത്സരം വൈകി അവസാനിക്കുകയാണെങ്കിൽ മാത്രമാവും ടീമിന്റെ പ്രഖ്യാപനം നാളേക്ക് മാറ്റിവെക്കുക. 15 അംഗ ടീമിനെയാവും ഇന്ത്യ പ്രഖ്യാപിക്കുക. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാനം ദിവസമാണ് ഇന്ന്. ഒക്ടോബർ 24ന് പാകിസ്താനെതിരെയുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങൾ തുടങ്ങുക. നിലവിലെ ഐ.സി.സി നിർദേശ പ്രകാരം സെപ്റ്റംബർ 10ന് മുൻപ് ടീം പ്രഖ്യാപിക്കണം.

Previous articleമാലികിന് ഇടമില്ല, പാകിസ്ഥാൻ ടി20 ലോകകപ്പിനായുള്ള ടീം പ്രഖ്യാപിച്ചു
Next articleതാൻ തന്റെ യഥാർത്ഥ ഫോമിൽ ആയിരുന്നില്ല എന്ന് തെവാതിയ