ടി20 ലോകകപ്പിനു മുന്നോടിയായി മിസ്ബാഹുൽ ഹഖും വഖാർ യൂനിസും രാജിവെച്ചത് പാകിസ്ഥാൻ ക്രിക്കറ്റിനെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. പി സി ബി പെട്ടെന്ന് തന്നെ അവർക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ്. ഓസ്ട്രേലിയൻ ബാറ്റിംഗ് ഇതിഹാസം മാത്യു ഹെയ്ഡൻ ആണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി എത്തുന്നത്. ടി20 ലോകകപ്പ് ലക്ഷ്യം വെച്ചാണ് ഈ നിയമനം. ഹെയ്ഡന്റെ ആദ്യ വലിയ പരിശീലക ചുമതലയാണ് ഇത്.
ദക്ഷിണാഫ്രിക്കൻ ബൗളർ വെർണോൻ ഫിലാന്ദർ പാകിസ്താൻ ടീമിന്റെ ബൗളിംഗ് പരിശീലകനായും നിയമിക്കപ്പെട്ടു. 13 വർഷത്തോളം ദക്ഷിണാഫ്രിക്കക്കായി പന്ത് എറിഞ്ഞ താരമായിരുന്നു ഫിലാന്ദർ. ഇരുവരും ഉടൻ പാകിസ്താൻ ടീമിനൊപ്പം ചേരും.