വിരാട് കോഹ്‌ലി എല്ലാ ഫോർമാറ്റിലും ക്യാപ്റ്റനായി തുടരുമെന്ന് ബി.സി.സി.ഐ

എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി വിരാട് കോഹ്‌ലി തന്നെ തുടരുമെന്ന് ബി.സി.സി.ഐ. വൈറ്റ് ബോൾ ക്രിക്കറ്റിൽ ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റൻ ആവുമെന്ന വാർത്ത സത്യമല്ലെന്നും ബി.സി.സി.ഐ ട്രെഷറർ അരുൺ ധുമാൽ വ്യക്തമാക്കി.

വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഒരു ചർച്ചയും ബി.സി.സി.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അതെല്ലാം മാധ്യമ സൃഷ്ട്ടിയാണെന്നും അരുൺ ധുമാൽ പറഞ്ഞു. തുടർന്നും ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റനായി വിരാട് കോഹ്‌ലി തുടരുമെന്നും അരുൺ ധുമാൽ വ്യക്തമാക്കി. വിരാട് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യക്ക് ഐ.സി.സി. കിരീടങ്ങൾ നേടാൻ കഴിയാതെ പോയതോടെ രോഹിത് ശർമ്മയെ ക്യാപ്റ്റൻ ആക്കണമെന്ന അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു.