ന്യൂസിലാണ്ടിനെ വിറപ്പിച്ച് ബംഗ്ലാദേശ്, പക്ഷേ ജയമില്ല

- Advertisement -

ന്യൂസിലാണ്ടിനെതിരെ വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് ബൗളിംഗ് നിര മികച്ച പ്രകടനം പുറത്തെടുത്ത് 92 റണ്‍സെന്ന് ചെറിയ ലക്ഷ്യം മുന്നോട്ട് വെച്ചുവെങ്കിലും അത് നേടാനാകാതെ തകര്‍ന്ന് ബംഗ്ലാദേശ്. ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ 17 റണ്‍സ് വിജയത്തോടെ ഇനി സെമി സ്ഥാനത്തിനായി അവസാന മത്സരത്തില്‍ ന്യൂസിലാണ്ടും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാണ്ട് വെറും 91 റണ്‍സിനാണ് 18.2 ഓവറില്‍ ഓള്‍ഔട്ട് ആയത്. 25 റണ്‍സ് നേടിയ റേച്ചല്‍ പ്രീസ്റ്റ് ന്യൂസിലാണ്ട് ടോപ് സ്കോറര്‍ ആയപ്പോള്‍ ബംഗ്ലാദേശിനായി റിതു മോണി നാലും സല്‍മ ഖാടുന്‍ മൂന്നും വിക്കറ്റ് നേടി റുമാന അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തിയാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്.

എന്നാല്‍ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 19.5 ഓവറില്‍ ഓള്‍ഔട്ട് ആകുമ്പോള്‍ നേടാനായത് 74 റണ്‍സ് മാത്രമാണ്. ലെയ്ഗ് കാസ്പെറെക്കും ഹെയ്‍ലി ജെന്‍സെനും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ബംഗ്ലാദേശിനെ വീഴ്ത്തിയത്. 21 റണ്‍സ് നേടിയ നിഗാര്‍ സുല്‍ത്താന ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.

Advertisement