ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഷെയ്ക് മുജീബു റഹ്മാന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ലോക ഇലവനെതിരെയും ഏഷ്യൻ ഇലവനെതിരെയും ട്വി20 മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ആ ഏഷ്യൻ ഇലവനിൽ ഇന്ത്യൻ താരങ്ങളും പാകിസ്താൻ താരങ്ങളും ഒരുമിച്ചു കളിക്കില്ല. പാകിസ്ഥാൻ താരങ്ങളെ ആ ഏഷ്യൻ ഇലവനിൽ കളിപ്പിക്കില്ല എന്ന് ബി സി സി ഐ ജോയിൻ സെക്രട്ടറി ജയേഷ് ജോർജ്ജ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധത്തിൽ അല്ല എന്നതിനാലാണ് ഒരുമിച്ച് ഒരു ടീമിൽ കളിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നത്. ഇരു രാജ്യത്തെയും താരങ്ങൾ ഒരുമിച്ചു കളിക്കുന്ന ഒരു സാഹചര്യം ഉണ്ടാകില്ല എന്ന് ജയേഷ് ജോർജ്ജ് പറഞ്ഞു. ഒരു ഒരു പാകിസ്താൻ താരം പോലും ഏഷ്യൻ ഇലവനിൽ ഉണ്ടാകില്ല. അതാണ് തങ്ങൾക്ക് ഇപ്പോൾ നൽകാൻ ആവുന്ന സന്ദേശം എന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം മാർച്ചിലാണ് ബംഗ്ലാദേശും ഏഷ്യൻ ഇലവനുമായുള്ള മത്സരം നടക്കേണ്ടത്. ഇന്ത്യ അഞ്ചു താരങ്ങളെ അയക്കും എന്നും ആരൊക്കെയാണെന്ന് സൗരവ് ഗാംഗുലി തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.