ഷാക്കയെ സിറ്റിയിലിരികെ വാങ്ങാൻ ശ്രമിച്ചിരുന്നു, മുൻ ക്യാപ്റ്റൻ തുടരുമെന്ന സൂചന നൽകി അർടെറ്റ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണൽ മുൻ ക്യാപ്റ്റൻ ഗ്രണിത് ഷാക്ക ക്ലബ്ബിൽ തുടരുമെന്ന് വ്യക്തമായ സൂചന നൽകി പരിശീലകൻ മൈക്കൾ അർടെറ്റ. താൻ സിറ്റിയിൽ സഹ പരിശീലകനായിരികെ താരത്തെ വാങ്ങാൻ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഷാക്കയെ ആഴ്സണൽ വാങ്ങിയപ്പോൾ താൻ ഏറെ സന്തോഷിച്ചിരുന്നു എന്നും മുൻ ആഴ്സണൽ താരം കൂടിയായ അർടെറ്റ വ്യക്തമാക്കി.

ഉനൈ എമറി പരിശീലകനായിരികെ താരം ആരാധകരുമായി ഇടഞ്ഞിരുന്നു. ഇതോടെ ക്യാപ്റ്റൻ പട്ടവും നഷ്ടമായി. ഇതോടെ താരം ജനുവരിയിൽ ഗണ്ണേഴ്‌സ് വിട്ടേക്കും എന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. എന്നാൽ ഇത് തള്ളികളയുന്ന പ്രസ്താവനയാണ് ആഴ്സണൽ പരിശീലകൻ നടത്തിയത്. ഇതോടെ പുതിയ ആഴ്സണലിൽ താരത്തിന് പ്രധാന സ്ഥാനം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.