നെഹ്‌റാജി- ആട്ടിൻ തോലണിഞ്ഞ കടുവ!

shabeerahamed

Download the Fanport app now!
Appstore Badge
Google Play Badge 1

IPL 2022 സീസണിലെ അത്ഭുതങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട് ഗുജറാത്ത് ടൈറ്റൻസ്. ലക്‌നൗ ടീമിനൊപ്പം ഇത്തവണ ഐപിഎല്ലിൽ ആദ്യമായി അവതരിക്കപ്പെട്ട ടീമാണ് ഗുജറാത്ത്. പതിനാലു സീസണുകളുടെ പരിചയമുള്ള ടീമുകളുമായി ഏറ്റുമുട്ടുവാൻ ഇറങ്ങിയ ഈ ടീമുകൾക്ക് ആരും അധികം പ്രാധാന്യം കല്പിച്ചിരുന്നില്ല. പ്രത്യകിച്ചും ഗുജറാത്ത് ടീമിന്.

ഗുജറാത്ത് ടീമിന്റെ ഉടമസ്ഥർ പുതിയതാണ്, ക്യാപ്റ്റൻ ഹാർദിക്ക് ആദ്യമായാണ് ഐപിഎല്ലിൽ നായക സ്ഥാനം വഹിക്കുന്നത്, അവരുടെ കോച്ച് ആണെങ്കിലോ, ആദ്യമായിട്ടാണ് കോച്ച് ആകുന്നതു. ഇത്തരം ഒരു ടീമിന് ഒരു സാധ്യതയും ആരും കല്പിച്ചില്ല എന്നതിൽ പ്രത്യകിച്ചു ഒന്നും തോന്നേണ്ട കാര്യമില്ല.

പക്ഷെ എല്ലാ ടീമുകളും ഏതാണ്ട് 10 കളികൾ കളിച്ചു കഴിഞ്ഞപ്പോൾ എല്ലാവരെയും അമ്പരപ്പെടുത്തി കൊണ്ട് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. അതിലേറെ അത്ഭുതം, അവർ ആദ്യം മുതലേ ആദ്യ നാലു സ്ഥാനത്തു നിൽക്കുന്നുണ്ടായിരുന്നു എന്നാണ്. ഇത് ആരും പ്രതീക്ഷിച്ചതല്ല. പ്രത്യകിച്ചും ഹാർദിക്കിനെ പോലെ ഒരു ലൈറ്റ്നിങ് പോൾ കളിക്കാരൻ ക്യാപ്റ്റൻ ആയി വരുമ്പോൾ. 20220505 221629

ഇവിടെയാണ് ടീമിന്റെ പ്രധാന കോച്ച് ആശിഷ് നെഹ്റയുടെ കഴിവ് പ്രകടമായത്. കളിച്ചിരുന്ന കാലത്തു, കളിക്കളത്തിലെ മാന്യനും, കളിക്കളത്തിന് പുറത്തെ ബഹുമാന്യനും ആയി അറിയപ്പെട്ടിരുന്ന ആളാണ് നെഹ്റ. ക്രിക്കറ്റ് കളിക്കാരുടെ പേജ് ത്രീ പട്ടികയിൽ ഒരിക്കൽ പോലും വന്നിട്ടില്ലാത്ത ആളാണ് അദ്ദേഹം. കളിയെ സീരിയസ് ആയി കണ്ടിരുന്ന ഈ ഇന്ത്യൻ ഫാസ്റ്റ് ബോളർ പക്ഷെ ഒരു അരസികൻ ആയിരുന്നില്ല.

ആശിഷ് നെഹ്‌റയെ കോച്ച് ആക്കാൻ തീരുമാനിച്ച ടീം മാനേജ്മെന്റിന് കൊടുക്കണം കൈയ്യടി. കഴിഞ്ഞ 10 കളികളിൽ ഗുജറാത്തിന്റെ പ്രകടനത്തിൽ നെഹ്റയുടെ പങ്കു വലുതാണ്. കളിയെ വളരെ സീരിയസ് ആയി തന്നെ കണ്ടിരുന്ന നെഹ്റ, പക്ഷെ ആ ഗൗരവം ഡ്രസിങ് റൂമിൽ കൊണ്ട് വന്നു കളിക്കാരുടെ മേൽ പ്രഷർ കൂട്ടാതിരിക്കാൻ ശ്രദ്ധിച്ചു. ഡഗ് ഔട്ടിൽ കളിക്കാരിൽ നിന്ന് മാറിയിരുന്ന ഒരു ഗൗരവക്കാരൻ കോച്ച് ആയിരുന്നില്ല നെഹ്റ, പകരം ഓരോ ബോളും സസൂക്ഷ്മം കണ്ടു, വേണ്ട നിദ്ദേശങ്ങൾ കളിക്കളത്തിലും പുറത്തും ഉള്ള ടീം അംഗങ്ങൾക്ക് കൊടുത്തു കൊണ്ടിരിന്നു. പഴയകാല കളിക്കാരിൽ ചിലരെങ്കിലും ഇത് കണ്ടു നെറ്റി ചുളിച്ചിരിക്കാം, പക്ഷെ താരതമ്യേന പുതുമുഖമായ തന്റെ ക്യാപ്റ്റന്റെ മേൽ സമ്മർദ്ദം വരാതിരിക്കാനാണ് കോച്ച് ശ്രമിച്ചത്. അത് വിജയം കാണുകയും ചെയ്തു. കൂടാതെ ടീമിലെ സീനിയർ താരങ്ങളുടെ പിന്തുണ ക്യാപ്റ്റന് കിട്ടാനും ഇത് സഹായിച്ചു. മാത്രമല്ല ടെംപെര്മെന്റിന്റെ കാര്യത്തിൽ പിന്നോക്കം ഉള്ള ഹാർദിക്കിനെ തന്റെ സമാധാനപരമായ പെരുമാറ്റത്തിലൂടെ അടക്കി നിറുത്താനും ആശിഷ് ശ്രദ്ധിച്ചു. ഹാർദിക്കിന് പരിക്ക് പറ്റി പുറത്തിരിക്കേണ്ടി വന്ന കളിയിൽ, റഷീദ് ഖാനെയും നെഹ്റ ഇതേ പോലെ പിന്തുണച്ചു.

ഇന്ത്യൻ ടീമിൽ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലും ഇല്ലാതിരുന്ന ഒരേയൊരു കളിക്കാരൻ ആശിഷ് ആയിരിന്നു. അതിലൊന്നും ഒരു കാര്യമില്ല എന്നാണ് അദ്ദേഹത്തിന്റെ പോളിസി. പലപ്പോഴും പരിക്കിന്റെ പിടിയിൽ പെട്ടിരുന്ന ആശിഷിനു പത്തോ പന്ത്രണ്ടോ സർജറികൾ വേണ്ടി വന്നിട്ടുണ്ട്. സഹകളിക്കാരനായ ടെണ്ടുൽക്കർ ഒരിക്കൽ പറഞ്ഞത്, നെഹ്റയുടെ നാക്കിനു മാത്രമാണ് ഇത് വരെ സർജറി ചെയ്യാത്തത് എന്നാണ്!

ഹൈ വോൾടേജ് കളികൾക്ക് പ്രസിദ്ധമായ ഐപിഎല്ലിന്റെ അരങ്ങിൽ തന്റെ ലെയ്ഡ്ബാക് പെർഫോമൻസ് കൊണ്ട് ചരിത്രം തന്നെ രചിച്ചിരിക്കുകയാണ് ആശിഷ് നെഹ്റ. തന്റെ പെരുമാറ്റം കൊണ്ട് പണ്ടേ നെഹ്‌റാജി എന്ന പേര് കിട്ടിയിരുന്ന ആശിഷ് നെഹ്റ, ഗുജറാത്ത് ടീമിന്റെ മിന്നും പ്രകടനം വഴി ആ ബഹുമാനത്തിനു എന്ത് കൊണ്ടും താൻ അർഹനാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.