കണക്കിൽ ഒരു എട്ട് ഗോൾ കൂടെ, ഇത് ഗോകുലം കേരള ‘വലനിറയ്ക്കൽ’ എഫ് സി

Newsroom

Img 20220505 213951

ഗോകുലം ടീമിന് വനിതാ ലീഗിൽ മറ്റൊരു വമ്പൻ വിജയം കൂടെ. ഇന്ന് അഹമ്മദാബാദ് റാകറ്റ് എഫ് സിയെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത എട്ട് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഒരു ദയയും ഇന്ന് ഗോകുലം കാണിച്ചില്ല. എട്ട് ഗോളുകളിൽ മൂന്നെണ്ണം എൽ ഷദായിയുടെ വക ആയിരുന്നു. ഇന്ന് അഞ്ചാം മിനുട്ടിൽ മനീഷയുടെ ഗോളിലൂടെ ആണ് ഗോകുലം ലീഡ് എടുത്തത്. പിന്നീട് ഗ്രേസിലൂടെ ആദ്യ പകുതിയിൽ ഒരു ഗോൾ കൂടെ ഗോകുലം നേടി.
20220505 213918
രണ്ടാം പകുതിയിൽ ഗോകുലം അറ്റാക്കിന് ശക്തി കൂട്ടി. 49ആം മിനുട്ടിൽ സൗമ്യയും 66ആം മിനുട്ടിൽ വിനും ഗോൾ നേടി. 71, 78, 90 മിനുട്ടുകളിൽ ആയിരുന്നു എൽ ഷദായിയുടെ ഹാട്രിക്ക് ഗോളുകൾ വന്നത്. ജ്യോതിയും ഒരു ഗോൾ ഗോകുലത്തിനായി നേടി.

ഗോകുലത്തിന്റെ ആറാം വിജയമാണിത്. 6 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ അടിച്ച ഗോകുലം ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.