സൺറൈസേഴ്സിനെതിരെ മിന്നും വിജയവുമായി ഡൽഹി ക്യാപിറ്റൽസ്

Sports Correspondent

Delhicapitals
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോല്‍വിയേറ്റ് വാങ്ങി സൺറൈസേഴ്സ്. ജയിച്ചിരുന്നുവെങ്കില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കുമായിരുന്നുവെങ്കിലും 208 റൺസ് ചേസ് ചെയ്തിറങ്ങിയ ടീമിന് 186 റൺസ് മാത്രമേ ഇന്ന് നേടാനായുള്ളു.

21 റൺസിന്റെ വിജയത്തോടെ ഡൽഹി തങ്ങളുടെ പ്ലേ ഓഫ് മോഹങ്ങള്‍ സജീവമാക്കി നിര്‍ത്തി. ഇരു ടീമുകള്‍ക്കും ഇനി നാല് മത്സരങ്ങള്‍ അവശേഷിക്കുന്നതിനാൽ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി തന്നെ നിലനില്‍ക്കുന്നുണ്ട്.

Delhicapitals2

വലിയ ചേസ് തേടിയിറങ്ങിയ ടീമിന് മികച്ച തുടക്കം ഒരിക്കലും ലഭിയ്ക്കാതെ പോയപ്പോള്‍ ഡൽഹി ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി റൺറേറ്റിനെ പിടിച്ച് കെട്ടുകയായിരുന്നു. നാലാം വിക്കറ്റിൽ 60 റൺസ് നേടി എയ്ഡന്‍ മാര്‍ക്രം നിക്കോളസ് പൂരന്‍ കൂട്ടുകെട്ട് പൊരുതി നോക്കിയപ്പോള്‍ കൂട്ടത്തിൽ എയ്ഡന്‍ മാര്‍ക്രം ആയിരുന്നു കൂടുതൽ അപകടകാരി.

25 പന്തിൽ 42 റൺസ് നേടിയ മാര്‍ക്രത്തെ ഖലീല്‍ അഹമ്മദ് പുറത്താക്കിയപ്പോള്‍ പൂരന്‍ 29 പന്തിൽ തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കി. 34 പന്തിൽ 62 റൺസ് നേടി നിക്കോളസ് പൂരനും വീണതോടെ സൺറൈസേഴ്സിന്റെ സാധ്യതകള്‍ അവസാനിച്ചു.

പൂരന്‍ പോയ ശേഷം കാര്‍ത്തിക് ത്യാഗിയും ശ്രേയസ്സ് ഗോപാലും ചേര്‍ന്ന് 19ാം ഓവറിൽ 16 റൺസ് നേടിയെങ്കിലും അവസാന ഓവറിൽ 27 റൺസായിരുന്നു സൺറൈസേഴ്സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കുൽദീപ് യാദവിനെയാണ് ബൗളിംഗ് ദൗത്യം ഡൽഹി ഏല്പിച്ചത്.

താരം ആദ്യ പന്തിൽ തന്നെ കാര്‍ത്തിക് ത്യാഗിയെ ക്ലീന്‍ ബൗള്‍ഡാക്കി. അവസാന ഓവറിൽ നിന്ന് 5 റൺസ് മാത്രം വന്നപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് സൺറൈസേഴ്സ് നേടിയത്.