ഇറ്റലിയിൽ നിന്ന് അപ്രതീക്ഷിത വാർത്തയാണ് വന്നിരിക്കുന്നത്. ബെൽജിയത്തു നിന്നുള്ള സൂപ്പർ മിഡ്ഫീൽഡർ നൈൻഗൊളാനെ ഇന്റർ മിലാൻ വിലക്കിയിരിക്കുകയാണ്. അനിശ്ചിത കാലത്തേക്ക് താരത്തെ വിലക്കുകയാണെന്ന് ഇന്റർ മിലാൻ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സ്വഭാവദൂഷ്യമാണ് വിലക്കാൻ കാരണമെന്ന് ഇന്റ്ർ മിലാൻ അറിയിച്ചു.
ഈ സീസണിൽ ആണ് റോമ വിട്ട് നൈൻഗോളാൻ ഇന്റർ മിലാനിൽ എത്തിയത്. റോമയിലെ മികവ് ഇന്ററിൽ കാണിക്കാൻ കഷ്ടപ്പെടുന്നതിനിടെയാണ് താരത്തിന് ഈ വിലക്കും കിട്ടിയിരിക്കുന്നത്. ലഹരി മരുന്ന് ഉപയോഗം കൂടിയതാണ് നൈൻഗൊളാനെ വിലക്കാൻ കാരണം എന്നാണ് ഇറ്റലിയിലെ മാധ്യമങ്ങൾ പറയുന്നത്. മുമ്പും മാരക ലഹരി തരുന്ന മരുന്നുകൾ പുകയ്ക്കുന്നു എന്ന ആരോപണം നൈൻഗോളന് എതിരെ ഉയർന്നിട്ടുണ്ട്. താരം സ്ഥിരമായി ട്രെയിനിങ്ങിന് താമസിച്ച് എത്തുന്നതും ഇന്റർ മിലാൻ ക്യാമ്പിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.
നേരത്തെ ബെൽജിയൻ ലോകകപ്പ് സ്ക്വാഡിൽ നിന്നും നൈൻഗോളാനെ മാറ്റി നിർത്തിയിരുന്നു.