പോഗ്ബയെ കുറിച്ച് സോൾഷ്യാറിന് പറയാനുള്ളത്

- Advertisement -

മൗറീനോയ്ക്ക് പോഗ്ബയെ കുറിച്ചുള്ള അഭിപ്രായമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ ഒലെ ഗണ്ണാർ സ്കോൾഷ്യാറിന് ഉള്ളത്. പോഗ്ബ മികച്ച താരമാണെന്ന് ഒലെ പറഞ്ഞു. താൻ മുമ്പ് പോഗ്ബ യൂത്ത് ടീമിൽ ഉള്ളപ്പോൾ പോഗ്ബയെ പരിശീലിപ്പിച്ചിട്ടുണ്ട്. അന്നും ഇന്നും പോഗ്ബ മികച്ച ടാലന്റാണ്. ഇപ്പോൽ രണ്ട് ദിവസം പോഗ്ബയ്ക്ക് ഒപ്പം ചിലവഴിച്ചത് താൻ ആസ്വദിച്ചു എന്നും ഒലെ പറഞ്ഞു.

നേരത്തെ മൗറീനോ പോഗ്ബയ്ക്ക് ആത്മാർത്ഥത ഇല്ലായെന്നും പോഗ്ബ ടീമിലെ വൈറസ് ആണെന്നും പറഞ്ഞിരുന്നു. എന്നാൽ ഒലെ ആരെയും മുൻ വിധികളോടെ കാണാൻ താല്പര്യപ്പെടുന്നില്ല എന്ന് പറഞ്ഞിരുന്നു. പോഗ്ബയ്ക്ക് ഒപ്പം ഇനി സീസൺ അവസാനം വരെ ആസ്വദിച്ച് പ്രവർത്തിക്കും എന്നും ഒലെ പറഞ്ഞു. പോഗ്ബ മാത്രമല്ല ടീം മുഴുവനും മികച്ച ടാലന്റുകൾ ആണെന്നും അവരെ സഹായിക്കൽ മാത്രമാണ് തന്റെ ജോലി എന്നും ഒലെ പറഞ്ഞു.

Advertisement