വിജയം ആവർത്തിച്ച് മോഹൻ ബഗാൻ, ആദ്യ നാലിൽ മടങ്ങി എത്തി

- Advertisement -

ഐലീഗിൽ ഒരോ മത്സരവും ലീഗ് ടേബിൾ മാറ്റി മറിക്കുകയാണ്‌. ഇന്ന് മോഹൻ ബഗാൻ ഷില്ലോങ്ങ് ലജോങ്ങിനെതിരെ ജയം കരസ്ഥമാക്കിയതോടെ ബഗാൻ നാലാം സ്ഥാനത്തേക്ക് കുതിച്ചു. മൂന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിനൊപ്പം 15 പോയന്റാണ് ഇപ്പോൾ ബഗാനും ഉള്ളത്‌. ഈസ്റ്റ് ബംഗാൾ ഒരു മത്സരം കുറവാണ് കളിച്ചത് എങ്കിലും.

ഇന്നത്തെ മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബഗാൻ തോൽപ്പിച്ചത്. തീർത്തും ഡിഫൻസീവ് മെന്റാലിറ്റിയോടെ ലജോങ്ങ് കളിച്ചതിനാൽ മോഗൻ ബഗാന് ഇന്നത്തെ മത്സരം വളരെ എളുപ്പമായി. 48ആം മിനുട്ടിൽ കിനോവാകിയും. 60ആം മിനുട്ടിൽ ഹെൻറി കിസേകയുമാണ് ബഗാനായി ഇന്ന് ഗോളുകൾ നേടുയത്.

ഇന്ന് കൂടെ പരാജയപ്പെട്ടതോടെ ലജോങ്ങിന്റെ സീസണിലെ തോൽവികളുടെ എണ്ണം ഏഴായി. 9 മതാരങ്ങൾ കഴിഞ്ഞപ്പോൾ വെറും നാലു പോയിന്റ് മാത്രമാണ് ലജോങ്ങിന് ഉള്ളത്.

Advertisement