മുംബൈ സിറ്റിയും ജയിച്ചു, ഇനി എല്ലാ കണ്ണും കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി പോരാട്ടത്തിൽ

20220226 233257

കേരള ബ്ലാസ്റ്റേഴ്സിനെ വീണ്ടും ടോപ് 4ൽ നിന്ന് പുറത്താക്കി കൊണ്ട് മുംബൈ സിറ്റി വിജയം. ഇന്ന് എഫ് സി ഗോവയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈ സിറ്റി തോൽപ്പിച്ചത്. തുടക്കത്തിൽ മുംബൈ സിറ്റി നൽകിയ പെനാൾട്ടി പാഴക്കിയത് എഫ് സി ഗോവക്ക് തിരിച്ചടി ആയി. 18ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ഐറം ആണ് നഷ്ടപ്പെടുത്തിയത്.
20220227 001812

35ആം മിനുട്ടിൽ യുവതാരം മെഹ്താബ് ഹൊസൈന്റെ ഗോളിൽ മുംബൈ സിറ്റി ലീഡ് എടുത്തു. രണ്ടാം പകുതിയിൽ അവസാനം മൗറീസിയോ കൂടെ ഗോൾ നേടിയതോടെ മുംബൈ സിറ്റി വിജയം ഉറപ്പായി. 31 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ നാലാമതാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ് 30 പോയിന്റുമായി അഞ്ചാമതും. അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സും നേർക്കുനേർ വരും.