വീണ്ടും തോൽവി ഒഴിവാക്കി ബേർൺലി, പാലസിനെ സമനിലയിൽ തളച്ചു

Screenshot 20220226 233150

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ ഒരു പോയിന്റ് കൂടി സ്വന്തമാക്കി ബേർൺലി. തുടർച്ചയായ ജയങ്ങളും ആയി എത്തിയ അവർ ക്രിസ്റ്റൽ പാലസിനെ 1-1 നു ആണ് സമനിലയിൽ തളച്ചത്. പാലസ് ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത് എങ്കിലും ഒരു പോയിന്റ് സ്വന്തമാക്കാൻ ബേർൺലിക്ക് ആയി. മത്സരത്തിൽ ഒലിസിയുടെ പാസിൽ നിന്നു വോളിയിലൂടെ ജെഫറി ഷെലപ്പ് പാലസിനെ മത്സരത്തിൽ മുന്നിലെത്തിച്ചു

പിന്നിലായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ബേർൺലി മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ലുക മിലിവജനിച്ചിന്റെ സെൽഫ് ഗോൾ ആണ് പാലസിന് വിനയായത്. നിലവിൽ 18 സ്ഥാനത്ത് ആണ് ബേർൺലി അതേസമയം പാലസ് ആവട്ടെ 11 സ്ഥാനത്തും. തുടർന്നുള്ള മത്സരങ്ങളിലും പോയിന്റുകൾ നേടി തരം താഴ്ത്തൽ ഒഴിവാക്കാൻ ആവും ബേർൺലി ശ്രമം.