പതിനായിരം അന്താരാഷ്ട്ര റണ്‍സ് തികച്ച് മിത്താലി രാജ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം ടെസ്റ്റ് റണ്‍സ് തികച്ച് മിത്താലി രാജ്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിനിടെ 36 റണ്‍സ് നേടി പുറത്താകുന്നതിനിടെ ആണ് മിത്താലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ ചരിത്ര നേട്ടം കുറിച്ചത്.

1999ല്‍ ആണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്. 20 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ആണ് താരത്തിന് സ്വന്തമായിട്ടുള്ളത്. 311 മത്സരങ്ങളാണ് മൂന്ന് ഫോര്‍മാറ്റിലായി താരം നേടിയിട്ടുള്ളത്.

10001 റണ്‍സ് തികച്ച താരത്തിന് മുന്നിലുള്ളത് മുന്‍ ഇംഗ്ലണ്ട് താരം ചാര്‍ലോട്ട് എഡ്വേര്‍ഡ്സ് മാത്രമാണ്. 75 അര്‍ദ്ധ ശതകങ്ങളും 8 ശതകങ്ങളുമാണ് മിത്താലി ഇതുവരെ നേടിയിട്ടുള്ളത്.

Previous articleജോഫ്ര ആര്‍ച്ചര്‍ ടി20 പരമ്പരയില്‍ കളിക്കുവാന്‍ ഫിറ്റ് – ഓയിന്‍ മോര്‍ഗന്‍
Next articleവിന്‍ഡീസ് ടെസ്റ്റ് ടീമിന് ഇനി പുതിയ നായകന്‍