ജോഫ്ര ആര്‍ച്ചര്‍ ടി20 പരമ്പരയില്‍ കളിക്കുവാന്‍ ഫിറ്റ് – ഓയിന്‍ മോര്‍ഗന്‍

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആദ്യ ടി20യില്‍ കളിക്കുമെന്ന് അറിയിച്ച് നായകന്‍ ഓയിന്‍ മോര്‍ഗന്‍. പരിക്ക് മൂലം ജോഫ്ര ഇംഗ്ലണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം ടെസ്റ്റും നാലാം ടെസ്റ്റും കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി കാരണം മാത്രമല്ല താരത്തിന്റെ കൈമുട്ടില്‍ അലട്ടുന്ന പരിക്കും ഇതിന് കാരണമായി എന്നാണ് മോര്‍ഗന്‍ പറഞ്ഞത്.

താരം പരിക്ക് ഭേദമായി ടി20 പരമ്പരയില്‍ കളിക്കാന്‍ എത്തുമെന്ന് ഓയിന്‍ മോര്‍ഗന്‍ അറിയിച്ചു. ജോഫ്രയുടെ അതിവേഗവും കട്ടറുകളും യോര്‍ക്കറുകളും എറിയുവാനുള്ള കഴിവും താരത്തിനെ ഇംഗ്ലണ്ട് ടീമിലെ അമൂല്യ താരമാക്കുന്നുവെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

മത്സരത്തിന്റെ മൂന്ന് ഘട്ടങ്ങളിലും പന്തെറിയുവാന്‍ ശേഷിയുള്ള താരമാണ് ജോഫ്രയെന്നും വരുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സാധ്യതകളില്‍ നിര്‍ണ്ണായക സ്വാധീനമാകുന്നവരില്‍ ഒരാള്‍ ജോഫ്ര ആര്‍ച്ചര്‍ ആകുമെന്നും മോര്‍ഗന്‍ സൂചിപ്പിച്ചു.

Previous articleജെമീമ റണ്ണൗട്ട് തന്റെ തെറ്റ് കാരണം
Next articleപതിനായിരം അന്താരാഷ്ട്ര റണ്‍സ് തികച്ച് മിത്താലി രാജ്