മെസ്സി, റൊണാൾഡോ, ലെവൻഡോസ്കി!! ഫിഫ ബെസ്റ്റിനായി ഇവർ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള അവസാന ഷോർട്ട് ലിസ്റ്റ് ഫിഫ പ്രഖ്യാപിച്ചു. ഫിഫ ബെസ്റ്റിനായുള്ള അവസാന 10 പേരുടെ ലിസ്റ്റ് ചുരുക്കി മികച്ച മൂന്ന് താരങ്ങളുടെ ഷോർട്ട് ലിസ്റ്റ് ആണ് ഇപ്പോൾ ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ബാഴ്സലോണ താരം ലയണൽ മെസ്സി, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബയേൺ താരം ലെവൻഡോസ്കി എന്നിവരാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. വോട്ടെടുപ്പിന് ശേഷം വിജയികളെ പ്രഖ്യാപിക്കും.

കഴിഞ്ഞ സീസണിലെ യൂറോപ്യൻ ടോപ്പ് സ്കോറർ ആയിരുന്നു ലെവൻഡോസ്കി. ബയേണോപ്പം ട്രെബിൾ കിരീടവും ലെവൻഡോസ്കി നേടിയിരുന്നു. ജർമ്മൻ കപ്പും ജർമ്മൻ ലീഗും ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ഉയർത്തി. അതുകൊണ്ട് തന്നെ ഈ പുരസ്കാരം ലെവൻഡോസ്കി കൊണ്ടു പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റൊണാൾഡോ രണ്ടാമതും മെസ്സി മൂന്നാമതും ആകാനും സാധ്യത ഉണ്ട്. മെസ്സി ആയിരുന്നു കഴിഞ്ഞ തവണ ഫിഫ ബെസ്റ്റ് നേടിയത്. ഡിസംബർ 17നാണ് പുരസ്കാര ചടങ്ങ് നടക്കുന്നത്