സൊബോസ്ലയി ലൈപ്സിഗിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിന്റെ ഫോർവേഡായ ഡൊമിനിക് സൊബോസ്ലായി ജർമ്മൻ ക്ലബായ ലൈപ്സിഗിലേക്ക് പോകും. സൊബസ്ലോയിയുടെ റിലീസ് ക്ലോസായ 25 മില്യൺ നൽകാൻ ലൈപ്സിഗ് തീരുമാനിച്ചിരിക്കുകയാണ്. ബയേൺ മ്യൂണിക്ക്, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയവർ നോട്ടമിട്ട താരമാണ് ഇപ്പോൾ ലൈപ്സിഗിലേക്ക് എത്തുന്നത്.

ലൈപ്സിഗിലേക്ക് വരാൻ താരം തന്നെയാണ് തീരുമാനം എടുത്തത്. വെർണർ പോയ ശേഷം മികച്ച ഒരു അറ്റാക്കിംഗ് താരത്തിനായുള്ള അന്വേഷണത്തിൽ ആയിരുന്നു ലൈപ്സിഗ്. റെഡ് ബുൾ ക്ലബ് ആണ് എന്നതും സാൽസ്ബർഗിൽ നിന്ന് ലൈപ്സിഗിലൃക്കുള്ള സൊബോസ്ലയിയുടെ യാത്ര എളുപ്പമാക്കി. അടുത്ത ആഴ്ച ഈ ട്രാൻസ്ഫർ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തും.