“മെസ്സി തന്റെ ഏറ്റവും മികച്ച സുഹൃത്ത്, പക്ഷെ ഫൈനലിൽ സൗഹൃദമല്ല പ്രധാനം” – നെയ്മർ

കോപ അമേരിക്കയിലെ സ്വപ്ന ഫൈനലിന് ഇറങ്ങുമ്പോൾ തങ്ങളുടെ ലക്ഷ്യം കിരീടം മാത്രമായിരിക്കും എന്ന് ബ്രസീൽ താരം നെയ്മർ. മെസ്സിയുമായി തനിക്ക് ഉള്ള ബന്ധം മികച്ചതാണെങ്കിലും താനും ബ്രസീലും ഫൈനലിൽ വിജയിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത് എന്ന് നെയ്മർ പറയുന്നു. മുമ്പ് ബാഴ്സലോണയിൽ മെസ്സിയു നെയ്മറും ഒരുമിച്ച് കളിച്ചപ്പോൾ അവർ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു.

മെസ്സി താൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് എന്ന് നെയ്മർ പറയുന്നു. മെസ്സി തന്റെ ഏറ്റവും മികച്ച സുഹൃത്തുമാണ്. എന്നാൽ ഇപ്പോൾ നമ്മൾ ഇരുവരും ഫൈനലിൽ ആണ്. ഇവിടെ സൗഹൃദമില്ല. രണ്ട് പേരും പരസ്പരം എതിരാളികളാണ്. നെയ്മർ പറയുന്നു. ഇരുവർക്കും പരസ്പരം ബഹുമാനം ഉണ്ടാകും എങ്കിലും ഒരാൾക്ക് മാത്രമേ വിജയിക്കാ‌ൻ ആകു എന്നും നെയ്മർ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ആണ് ബ്രസീൽ അർജന്റീന ഫൈനൽ നടക്കുന്നത്.

Previous articleലിവർപൂളിന്റെ പ്രീസീസൺ സാൽസ്ബർഗിൽ, സ്ക്വഡ് പ്രഖ്യാപിച്ചു
Next article“തന്റെ ദുരന്തങ്ങൾ വേറെ പരിശീലകർക്ക് ആയിരുന്നെങ്കിൽ വിജയമായി കണക്കാക്കിയേനെ” – ജോസെ മൗറീനോ