ഖത്തർ ലോകകപ്പിനായുള്ള അർജന്റീന സ്ക്വാഡ് പ്രഖ്യാപിച്ചു. കേരളത്തിൽ ഉൾപ്പെടെ ലോകമെങ്ങും ഏറെ ആരാധകർ ഉള്ള അർജന്റീന ഇത്തവണ അതിശക്തമായ സ്ക്വാഡുമായാണ് ഖത്തറിലേക്ക് വിമാനം കയറുന്നത്. ലയണൽ മെസ്സി തന്നെയാണ് ടീമിനെ നയിക്കുന്നത്. എന്നാൽ സ്കലോനിയുടെ 26 അംഗ സംഘം മെസ്സിയെ മാത്രം ആശ്രയിച്ചു നിക്കുന്നവരല്ല. ലോകത്ത് അവരവരുടെ ക്ലബുകളിൽ വലിയ പേര് ഉണ്ടാക്കി കഴിഞ്ഞ താരങ്ങളാണ്.
വല കാക്കാൻ എമിലിയാനോ മാർട്ടിനസ് അർജന്റീനക്ക് ഒപ്പം ഉണ്ട്. ഡിഫൻസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അത്ഭുതങ്ങൾ കളിക്കുന്ന ലിസാൻഡ്രോ മാർട്ടിനസ് തന്നെ മതിയാകും അർജന്റീന സ്ക്വാഡിന്റെ കരുത്ത് അറിയാൻ. ക്രിസ്റ്റ്യൻ റൊമേരോ, ഒടമെൻഡി, ടഗ്ലിഫികോ എന്നിവരെല്ലാം ഡിഫൻസിൽ ഉണ്ട്.
റോഡ്രിഗോ ഡി പോൾ, എൻസോ, പെരദ്സ്, മക്കാലിസ്റ്റർ എന്നിവർ അടങ്ങിയ മധ്യനിരയും ഏവരോടും മുട്ടി നിക്കാൻ പോന്നതാണ്.
അറ്റാക്കിൽ മെസ്സിക്ക് ഒപ്പം വിശ്വസ്തനായ ഡി മറിയ, ഇന്ററിന്റെ സ്വന്തം ലൗട്ടാരോ മാർട്ടിനസ്, ഒപ്പം ജൂലിയൻ ആല്വരസിനെ പോലെ ഒരു യുവതാരം, ഡിബാലയെയും കൊറേയെയും പോലെ കഴിവ് തെളിയിച്ച വേറെയും താരങ്ങൾ എല്ലാം ഉണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി അടുത്തിടെ തിളങ്ങിയ യുവതാരം ഗർനാചോക്ക് സ്ക്വാഡിൽ ഇടം ലഭിച്ചില്ല.