ഗ്രെഗ് ബാര്‍ക്ലേ തന്നെ വീണ്ടും ഐസിസി ചെയര്‍മാന്‍ ആകുമെന്ന് സൂചന

ഐസിസിയുടെ ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലേ തന്നെ തുടരുമെന്ന് സൂചന. ഡിസംബര്‍ 2020ൽ ആണ് ഗ്രെഗ് ആദ്യമായി ചെയര്‍മാനായി ചുമതലയേൽക്കുന്നത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഒരു ചെയര്‍മാന് മൂന്ന് ടേം വരെ സ്ഥാനത്ത് തുടരാമെന്നാണ് ഐസിസി നിയമം.

നാളെ നവംബര്‍ 12ന് മെൽബേണിൽ ആണ് ഇലക്ഷന്‍ നടക്കുക. അതേ സമയം നേരത്തെ നാമനിര്‍ദ്ദേശ പട്ടിക നൽകിയ സിംബാബ്‍വേ ക്രിക്കറ്റ് തലവന്‍ ഡോകക്ടര്‍ തവേംഗ്വ മുഖുലാനി തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചേക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.