സുഹൈലിന് ഹാട്രിക്ക്, എം ഇ എസ് മമ്പാടിന് മിന്നും ജയം

    ഇന്ത്യൻ എക്സ്പ്രസ്സ് അണിയിച്ച് ഒരുക്കുന്ന ഗോൾ 2019 ഇന്റർ കോളേജ് ടൂർണമെന്റിൽ എം ഇ എസ് മമ്പാടിന് വിജയം. ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിനെയാണ് എം ഇ എസ് മമ്പാട് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു മമ്പാടിന്റെ വിജയം.

    മമ്പാടിനായി സുഹൈർ ഹാട്രിക്ക് നേടി. കളിയുടെ 10, 41, 88 മിനുട്ടുകളിൽ ആയിരുന്നു സുഹൈലിന്റെ ഗോളുകൾ പിറന്നത്. ടൂർണമെന്റിൽ പിറക്കുന്ന രണ്ടാം ഹാട്രിക്ക് ആണിത്. സുഹൈലിനെ കൂടാതെ ഫവാസും മമ്പാടിന്നായി ഗോൾ നേടി. ഗുരുവായൂരപ്പന് വേണ്ടി സഹൽ, അബ്ദുൽ സത്താർ എന്നിവരാണ് ഗോളുകൾ നേടിയത്.

    Previous articleദേശീയ നയൻ സൈഡ് ഫുട്ബോളിനായി കേരള ടീം പുറപ്പെട്ടു
    Next articleപ്രീമിയർ ലീഗ് സ്വപ്നത്തിനായി എഫ് എ കപ്പ് ബലി കൊടുത്ത് ലിവർപൂൾ