ദേശീയ നയൻ സൈഡ് ഫുട്ബോളിനായി കേരള ടീം പുറപ്പെട്ടു

ഹരിയാനയിലെ നർവാനയിൽ ഈ മാസം 10 മുതൽ 14 വരെ നടക്കുന്ന ദേശീയ സീനിയർ നയൻ സൈഡ് ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള കേരള ടീമിന്റെ ക്യാമ്പ് കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ സമാപിച്ചു. ഒരു മാസക്കാലം നീണ്ടു നിന്ന ക്യാമ്പിലൂടെയാണ് താരങ്ങളെ തിരഞ്ഞടുത്തത്. താരങ്ങൾക്കുള്ള ജഴ്സി ഇ എം ഇ എ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഷിഹാബുദ്ധീൻ വിതരണം ചെയ്തു.

കേരള നയൻ സൈഡ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രി. ജൈസൽ, ഷഹൽ മുഫീദ് എന്നിവർ സംബന്ധിച്ചു. നിലവിലെ ജൂനിയർ, യൂത്ത് നയൻ സൈഡ് ഫുട്ബോൾ ചാമ്പ്യൻമാരാണ് കേരളം ടീം. ദിൽഷാദ്, സലിം മാലിക്ക്, അർഷാദ്, ആശിഖ്, മുനീബ്, ദിൻഷിദ് സലാം, വിനായക്, ജിതേഷ്, മുർഷിദ്, അബിദ്, ഷിബിൻ, ആഘോഷ് എന്നീ താരങ്ങൾ മലപ്പുറത്ത് നിന്നുള്ളവരും റിഷാൻ റഷീദ് ,സൽമാൻ എന്നിവർ വയനാട് ജില്ലയിൽ നിന്ന് ഉള്ളവരുമാണ്. കോച്ച് ഗോകുൽ വാഴക്കാട് സ്വദേശിയാണ് ഷഹൽമുഫീദാണ് ടീം മാനേജർ. ടീം ഇന്നലെ നർവാനയിലേക്ക് പുറപ്പെട്ടു.

Previous articleദേശീയ ടീമിലെത്തുവാന്‍ തനിക്ക് ചെയ്യാനാകുന്നത് ഇത്ര മാത്രം
Next articleസുഹൈലിന് ഹാട്രിക്ക്, എം ഇ എസ് മമ്പാടിന് മിന്നും ജയം