ശ്രീലങ്കയെ പിടിച്ചുകെട്ടി യുഎഇ, മെയ്യപ്പന് ഹാട്രിക്ക് 153 റൺസ് വിജയ ലക്ഷ്യം

Karthikmeiyappan

ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ 152/8 എന്ന സ്കോര്‍ നേടി ശ്രീലങ്ക. 74 റൺസ് നേടിയ പതും നിസ്സങ്കയും 92/1 എന്ന നിലയിൽ നിന്നാണ് ശ്രീലങ്കയ്ക്ക് 60 റൺസ് നേടുന്നതിനിടെ 7 വിക്കറ്റ് നഷ്ടമായത്. വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയ ശ്രീലങ്കയ്ക്ക് ഇന്നിംഗ്സിന്റെ 15ാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമായത് വലിയ തിരിച്ചടിയായി. 117/2 എന്ന നിലയിൽ നിന്ന് 117/5 എന്ന നിലയിലേക്ക് വീണ ടീമിനെ മുന്നോട്ട് നയിച്ചത് പതും നിസ്സങ്കയാണ്. താരം ഒരു പന്ത് അവശേഷിക്കെയാണ് പുറത്തായത്.

ഭാനുക രാജപക്സ, ചരിത് അസലങ്ക, ദസുന്‍ ഷനക എന്നിവരെ പുറത്താക്കി ഹാട്രിക്ക് നേട്ടവുമായി കാര്‍ത്തിക് മെയ്യപ്പനാണ് യുഎഇ നിരയിൽ തിളങ്ങിയത്. സഹൂര്‍ ഖാന്‍ 2 വിക്കറ്റും നേടി.