കേരളത്തിന് എതിരെ റുതുരാജ് ഗെയ്ക്വാദിന് സെഞ്ച്വറി, വിജയിക്കാൻ 168 റൺസ് വേണം

Picsart 22 10 18 15 16 32 982

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ ഇന്ന് മഹാരാഷ്ട്രയെ നേരിടുന്ന കേരളത്തിന് വിജയിക്കാൻ 168 റൺസ് വേണം. ഇന്ന് ആദ്യ ബാറ്റു ചെയ്ത മഹാരാഷ്ട്ര 4 വികറ്റ് നഷ്ടത്തിൽ 167 റൺസ് ആണ് എടുത്തത്. അവരുടെ ഓപ്പണർ റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി ആണ് മഹാരാഷ്ട്രയുടെ ഇന്നിങ്സിന് കരുത്തായത്.

20221018 റുതുരാജ്

68 പന്തിൽ 114 റൺസ് ഗെയ്ക്വാദ് അടിച്ചു കൂട്ടി. 7 സിക്സും 8 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 31 റൺസ് എടുത്ത ഷാ റുതുരാജിന് പിന്തുണ നൽകി. കേരളത്തിനായി സിജോമോൻ ജോസഫ് 3 വിക്കറ്റും ആസിഫ് ഒരു വിക്കറ്റും വീഴ്ത്തി.