എംബപ്പെ വിഷയത്തിൽ പ്രതികരിക്കാതെ ആഞ്ചലോട്ടി

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

കിലിയൻ എംബപ്പെയുടെ കൂടുമാറ്റം ഒരിക്കൽകൂടി ചർച്ച ആവുമ്പോൾ പ്രതികരണം അറിയിക്കാതെ കാർലോസ് ആഞ്ചലോട്ടി. ശക്തർ ഡൊണേസ്കുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സര ശേഷം മാധ്യമ പ്രവർത്തകർ ആൻസലോട്ടിയോട് ചോദ്യം ഉന്നയിക്കുകയായിരുന്നു ജനുവരിയിൽ എംബപ്പെ മാഡ്രിഡിൽ എത്തുമ്പോ എന്ന ചോദ്യത്തെ മാഡ്രിഡ് കോച്ച് ചിരിച്ചു തള്ളി. “നിങ്ങൾക്ക് ഈ ചോദ്യം ചോദിക്കാം, പക്ഷേ ഉത്തരം പറയേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല” ആഞ്ചലോട്ടി പറഞ്ഞു.

Img 20210601 224748
Credit: Twitter

നേരത്തെ പിഎസ്ജിയുമായി എംബപ്പെയുടെ ബന്ധം വശളായതായി വാർത്തകൾ പ്രചരിച്ചിരുന്നു. ടീം ഡയറക്ടർ ലൂയിസ് കമ്പോസ് ഈ വാർത്ത തള്ളിയിരുന്നെങ്കിലും ഫ്രഞ്ച് താരത്തിന്റെ കൂടുമാറ്റ ചർച്ചകൾ ഇതോടെ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ശക്തറിനെതിരായ മാഡ്രിഡിന്റെ പ്രകടനത്തെ കുറിച്ചു ആഞ്ചലോട്ടി പ്രതികരിച്ചു. മോശം പ്രകടനം ആയിരുന്നെങ്കിലും അവസാന നിമിഷം വരെ കീഴടങ്ങാതെ ഇരിക്കുന്നതാണ് പ്രധാനമെന്ന് അദ്ദേഹം സൂചിപ്പിച്ചു.