“സാവിച്ചിനെ കൈമാറാൻ ധാരണയില്ല”

സെർബിയൻ താരം മിലിങ്കോവിച്ച് സാവിച്ചിന്റെ കൈമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി ലാസിയോ പ്രസിഡന്റ് ക്ലവ്ഡിയോ ലോറ്റിറ്റോ. സാവിച്ചിനെ ജനുവരിയിൽ യുവന്റസിന് കൈമാറാൻ ലോറ്റിറ്റോയും താരത്തിന്റെ ഏജന്റും തമ്മില് ധാരണയുള്ളതായിട്ടായിരുന്നു വാർത്തകൾ എന്നാൽ ലോറ്റിറ്റോ ഇത് നിഷേധിച്ചു. “സാവിച്ചിനെ യുവന്റസിനോ മറ്റേതെങ്കിലും ക്ലബ്ബിനോ കൈമാറാൻ ഏജന്റുമായി ഒരു ധാരണയും താൻ ഉണ്ടാക്കിയിട്ടില്ല” ലാസിയോ പ്രെസിഡന്റ് വ്യക്തമാക്കി.

അതേ സമയം താരത്തെ ഉയർന്ന തുകക്ക് കൈമാറാൻ ടീം സന്നദ്ധമാണെന്ന സൂചനയും അദ്ദേഹം നല്കി. “താരത്തിന്റെ നിലവിലെ മൂല്യം നൂറ് മില്യൺ അല്ല, നൂറ്റിയിരുപത് ആയിക്കഴിഞ്ഞു. ഓരോ മാസത്തിലും അദ്ദേഹത്തിന് മൂല്യം വർധിക്കുകയാണ്”. തങ്ങളുടെ ഏറ്റവും മികച്ച താരത്തെ ഇറക്കി തരക്കമ്പോളത്തിൽ നിന്നും പരമാവധി പണം വരുക തന്നെയാണ് ടീമിന്റെ ലക്ഷ്യം എന്നത് ഉറപ്പാണ്. ഇരുപതിയെഴുകാരനായ താരം സീസണിൽ ഇതുവരെ മൂന്ന് ഗോളും ഏഴ് അസിസ്റ്റുമായി ഗംഭീര ഫോമിലുമാണ്.