മഴ നിന്നില്ല, സെമി കളിക്കാതെ ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിൽ!!

- Advertisement -

മഴ ചതിക്കുന്നതാണ് ക്രിക്കറ്റിൽ പതിവ് എങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മഴ ഇന്ന് സെമി ഫൈനൽ കളിക്കാതെ ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ്. വനിതാ ട്വി20 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനൽ മത്സരം ഇന്ന് ടോസ് പോലും ചെയ്യാതെയാണ് ഉപേക്ഷിക്കേണ്ടി വന്നത്. 9.30ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിൽ ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ടോസ് നടക്കാത്തതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ എത്തിയത്.

മത്സരം നടക്കാത്തതിനാൽ ഇന്ത്യ നേരിട്ട് ഫൈനലിലേക്ക് എത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്തതാണ് ഇന്ത്യക്ക് തുണയായത്. സെമി ഫൈനലിന് റിസേർവ് ഡേ ഇലാത്തതിനാൽ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും ആകില്ല. ഇന്ത്യയുടെ ആദ്യ ട്വി20 ലോകകപ്പ് ഫൈനലാണിത്. ഇന്ന് വൈകിട്ട് നടക്കുന്ന രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടേണ്ടത്. ആ മത്സരത്തിനും മഴ ഭീഷണിയുണ്ട്. ആ മത്സരവും നടന്നില്ല എങ്കിൽ ദക്ഷിണാഫ്രിക്ക ആകും നേരിട്ട് ഫൈനലിൽ എത്തുക.

Advertisement