“പെനാൾട്ടി ആണ്, പക്ഷെ പെനാൾട്ടി കൊടുത്താൽ പ്രശ്നമാണെന്ന് റഫറി പറഞ്ഞു”

Newsroom

ഇന്നലെ ചെൽസിക്ക് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അർഹിച്ച പെനാൾട്ടി ലഭിക്കാതിരുന്ന വലിയ വിവാദമായി മാറിയിരിക്കുകയാണ്. റഫറി അത് പെനാൾട്ടി ആണെന്ന് സമ്മതിച്ചിരുന്നു എന്നും അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ മഗ്വയറിനോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നും ലൂക് ഷോ ഇന്നലെ മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പെനാൾട്ടി ആണെങ്കിലും ആ പെനാൾട്ടി നൽകിയാ വിവാദവും പ്രശ്നങ്ങളും ആകും എന്നും അതാണ് നൽകാത്തത് എന്ന് റഫറി പറഞ്ഞതായും ലൂക് ഷോ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരുപാട് പെനാൾട്ടി ലഭിക്കുന്നു എന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൾട്ടി ലഭിക്കുന്നത് കുറയുകയും ചെയ്തു. ഇത് ക്ലബിന് എതിരായ അജണ്ടയാണെന്ന് മത്സര ശേഷം പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. 100% ആ ഹാൻഡ് ബോൾ പെനാൾട്ടിയാണ്. എന്നാൽ എല്ലാവരും കൂടെ യുണൈറ്റഡിന് പെനാട്ടി നൽകരുത് എ‌ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഒലെ പറഞ്ഞു. മുമ്പ് ലമ്പാർഡ് ചെൽസി പരിശീലകനായിരിക്കെ പറഞ്ഞതൊക്കെ റഫറിമാരെ സ്വാധീനിച്ചിട്ടുണ്ട് എന്നും ഒലെ പറഞ്ഞു.