നാലാം ടെസ്റ്റില്‍ ഏത് തരം പിച്ചാണെന്ന് തങ്ങള്‍ക്ക് അറിയാം – ബെന്‍ ഫോക്സ്

അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ തങ്ങളെ കാത്തിരിക്കുന്നത് എത്തരം പിച്ചാണെന്നത് തങ്ങള്‍ക്ക് കൃത്യമായി അറിയാമെന്ന് പറഞ്ഞ് ബെന്‍ ഫോക്സ്. രണ്ടാം ടെസ്റ്റിലെയും മൂന്നാം ടെസ്റ്റിലെയും പിച്ചുകളില്‍ നിന്ന് വിഭിന്നമായ ഒരു പിച്ച് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നില്ലെന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കൂടിയായ ഫോക്സ് പറഞ്ഞത്.

എന്നാല്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന മുന്‍ധാരണയുള്ളതിനാല്‍ തന്നെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് കരുതുന്നതെന്നും ബെന്‍ ഫോക്സ് പ്രതീക്ഷിക്കുന്നത്. ലോകോത്തര സ്പിന്നര്‍മാര്‍ ടീമിലുണ്ടായിരുന്നതിനാല്‍ തന്നെ ഇന്ത്യയ്ക്കാള്‍ മികച്ച പ്രകടനം ആണ് അഹമ്മദാബാദില്‍ ഇന്ത്യ പുറത്തെടുത്തതെന്ന് ഫോക്സ് സൂചിപ്പിച്ചു.

വളരെ തന്ത്രപരമായ സാഹചര്യം ആയിരുന്നു അഹമ്മദബാദിലേതെന്നും തങ്ങള്‍ അവിടെ തീര്‍ത്തും പരാജയപ്പെടുകയായിരുന്നുവെന്നും ബെന്‍ ഫോക്സ് വ്യക്തമാക്കി. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്കുള്ള മറുപടി ഇംഗ്ലണ്ടിന്റെ കൈയ്യിലുണ്ടായിരുന്നില്ലെന്നും എന്നാല്‍ അടുത്ത ടെസ്റ്റില്‍ അതിന് ടീം പ്രതിവിധി കണ്ടെത്തേണ്ടതുണ്ടെന്നും ഫോക്സ് പറഞ്ഞു.