മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ സ്ഥിതി ആലോചിച്ച് തനിക്ക് ഉറക്കം നഷ്ടപ്പെടുന്നു എന്ന് മധ്യനിര താരം കസെമിറോ. മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ എവിടെ നിൽക്കുന്നു എന്നതും യുണൈറ്റഡിന്റെ ഫോമും തനിക്ക് ആശങ്ക നൽകുന്നു. പലപ്പോഴും ഈ സ്ഥിതി മാറ്റാൻ എന്തു ചെയ്യും എന്ത് വ്യത്യസ്തമായി ശ്രമിച്ചാൽ കാര്യങ്ങൾ മെച്ചപ്പെടും എന്ന് ആലോചിച്ച് തന്റെ ഉറക്കം നഷ്ടപ്പെടുന്നു. അദ്ദേഹം പറയുന്നു.
“ഒന്നാം സ്ഥാനത്തിന് 20 പോയൊന്റ് പിറകിലാണ് നമ്മൾ. ചിലപ്പോൾ, ഇവിടെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ഛ് എനിക്ക് ഉറങ്ങാൻ പോലും കഴിയിയുന്നില്ല. ഇത് യാഥാർത്ഥ്യമാണ്”. കസെമിറോ ഇ എസ് പി എന്നിനോട് പറഞ്ഞു.
“കിരീടത്തെ കുറിച്ചോ ചാമ്പ്യൻസ് ലീഗ് യോഗ്യതയെ കുറിച്ചോ ഇനി ചിന്തിക്കുന്നതിൽ അർത്ഥമില്ല, ഇനു അവസാന മത്സരങ്ങളെ കുറിച്ച് ആണ് ഞങ്ങൾ ചിന്തിക്കേണ്ടത്. അതിലാണ് ശ്രദ്ധ കൊടുക്കേണ്ടത്” കസെമിറോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ പോലും നഷ്ടപ്പെട്ട് നിൽക്കുകയാണ്.