ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു നല്ല പ്രകടനം. ഇന്ന് ബ്രെന്റ്ഫോർഡിന് എതിരെ ഓൾഡ്ട്രാഫോർഡിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ അവസാന ഹോം മത്സരമായിരുന്നു ഇത്. പതിവിൽ നിന്ന് മാറി നല്ല ഫുട്ബോൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളിച്ചത് എന്ന് പറയാം.
മികച്ച രീതിയിൽ കളി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് 9ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. കുറേ കാലമായി ഗോൾ ഇല്ലാതിരുന്ന ബ്രൂണോ ഫെർണാണ്ടസ് ആണ് ലീഡ് നൽകിയത്. എലാംഗയുടെ പാസിൽ നിന്ന് ഫസ്ട് ടച്ചിൽ ബ്രൂണോ ഫിനിഷ് ചെയ്യുക ആയിരുന്നു. ആദ്യ പകുതിയുടെ അവസാനം റൊണാൾഡോ യുണൈറ്റഡിനായി വലകുലുക്കി എങ്കിലും വാർ ഓഫ്സൈഡ് വിളിച്ചു.
രണ്ടാം പകുതിയിൽ പക്ഷെ ഒരു പെനാൾട്ടിയിലൂടെ റൊണാൾഡോ ഗോൾ കണ്ടെത്തി. റൊണാൾഡോയുടെ ഈ സീസണിലെ 18ആം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. പിന്നാലെ ഇരു കോർണറിൽ നിന്ന് വരാനെയും ഗോൾ നേടി. വരാനെയുടെ യുണൈറ്റഡിനായുള്ള ആദ്യ ഗോളാണ് ഇത്.
ഈ വിജയം ടോപ് 4 പ്രതീക്ഷ ഒന്നും യുണൈറ്റഡിന് നൽകില്ല എങ്കിലും ആരാധകർക്ക് ഈ ജയം ആശ്വാസമായിരിക്കും. 58 പോയിന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. ഇനി രണ്ട് മത്സരങ്ങൾ കൂടെയെ ലീഗിൽ ഉള്ളൂ